Thu, 4 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Bike And Car

Thrissur

ബൈ​ക്കും കാ​റും കൂ​ട്ടി​യി​ടി​ച്ച് ബൈ​ക്ക് യാ​ത്രി​ക​ൻ മ​രി​ച്ചു

ക​യ്‌​പ​മം​ഗ​ലം: ദേ​ശീ​യ​പാ​ത​യി​ൽ ക​യ്‌​പ​മം​ഗ​ലം പ​ന്ത്ര​ണ്ടി​ൽ ബൈ​ക്കും കാ​റും കൂ​ട്ടി​യി​ടി​ച്ച് ബൈ​ക്ക് യാ​ത്രി​ക​നാ​യ ലോ​ട്ട​റി വി​ൽ​പ​ന​തൊ​ഴി​ലാ​ളി മ​രി​ച്ചു. ക​യ്‌​പ​മം​ഗ​ലം കൂ​രി​ക്കു​ഴി 18മു​റി സ്വ​ദേ​ശി​യും പ​ഞ്ചാ​യ​ത്ത് ഓഫീ​സി​ന​ടു​ത്ത് താ​മ​സ​ക്കാ​ര​നു​മാ​യ തി​ണ്ടി​ക്ക​ൽ വീ​ട്ടി​ൽ ഹു​സൈ​ൻ (53) ആ​ണ് മ​രി​ച്ച​ത്.

ലോ​ട്ട​റി വി​ൽ​പ​ന തൊഴിലാളിയാണ്. ഇ​ന്ന​ലെ ഉച്ചകഴിഞ്ഞ് മൂ​ന്ന​ര​യോ​ടെ ആ​യി​രു​ന്നു അ​പ​ക​ടം. ഗു​രു​ത​ര​മാ​യി പ​രി​ക്കേ​റ്റ ഇ​ദ്ദേ​ഹ​ത്തെ ചെ​ന്ത്രാ​പ്പി​നി മി​റാ​ക്കി​ൾ ആം​ബു​ല​ൻ​സ് പ്ര​വ​ർ​ത്ത​ക​ർ കൊ​ടു​ങ്ങ​ല്ലൂ​രി​ലെ സ്വ​കാ​ര്യ ആ​ശു​പ​ത്രി​യി​ൽ എ​ത്തി​ച്ചെ​ങ്കി​ലും മ​രി​ച്ചി​രു​ന്നു.

Latest News

Corehub Up